Revelation 19:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശേഷിച്ചവരെ അശ്വാരൂഢന്‍റെ വായില്‍നിന്നു പുറപ്പെട്ട വാളിനാല്‍ വെട്ടിക്കൊന്നു. അവരുടെ മാംസം തിന്ന് പക്ഷികള്‍ക്കു തൃപ്തിവന്നു.
Malayalam (ERV) WBTC Bible
അവരുടെ സൈന്യങ്ങള്‍ കുതിരക്കാരന്‍റെ വായില്‍ നിന്നും വന്ന വാളിനാല്‍ കൊല്ലപ്പെട്ടു. പക്ഷികളെല്ലാം വയറുനിറയെ ഈ ശരീരങ്ങള്‍ തിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്‍റെ വായില്‍നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.
Malayalam Bible POC-ML 2013
അ ശ്വാരൂഢന്‍െറ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്‌ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്‌തിയടഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.