Revelation 19:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം സിംഹാസനത്തില്‍നിന്ന് ഇങ്ങനെ പറയുന്ന ഒരു ശബ്ദം ഞാന്‍ കേട്ടു: “ചെറിയവരോ വലിയവരോ ആയി ദൈവത്തെ ഭയപ്പെടുന്ന അവിടുത്തെ ദാസന്മാരായ നിങ്ങള്‍ എല്ലാവരും അവിടുത്തെ വാഴ്ത്തുക!”
Malayalam (ERV) WBTC Bible
അപ്പോള്‍ സിംഹാസനത്തില്‍ നിന്നൊരു ശബ്ദം വന്നു, “ദൈവത്തെ സേവിക്കുന്ന നിങ്ങളെല്ലാം നമ്മുടെ ദൈവത്തെ സ്തുതിക്കുക! ദൈവത്തെ ആദരിക്കുന്ന ചെറിയവരും വലിയവരുമായ നിങ്ങള്‍ നമ്മുടെ ദൈവത്തെ സ്തുതിക്കുക!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
Malayalam 1992 MBSI
അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരു വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ദൈവത്തിന്റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ ദൈവത്തിന്‍റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന്‍ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തില്‍നിന്നു പുറപ്പെട്ടു.
Malayalam Bible POC-ML 2013
സിംഹാസനത്തില്‍നിന്ന്‌ ഒരു സ്വരംകേട്ടു: ദൈവത്തിന്‍െറ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്‌തുതിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി: “വലിയവരും ചെറിയവരുമായി ദൈവഭക്തരായവരേ, സകലസേവകരുമേ, നമ്മുടെ ദൈവത്തെ സ്തുതിക്കുക.”