Revelation 19:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീടു മാലാഖ എന്നോടു പറഞ്ഞു: “കുഞ്ഞാടിന്‍റെ വിവാഹസദ്യക്കു ക്ഷണിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍ എന്നെഴുതുക. ഇവ ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ഇതെഴുതുക: കുഞ്ഞാടിന്‍റെ വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍!” അപ്പോള്‍ ദൂതന്‍ പറഞ്ഞു, “ഇതു ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്‍ക്കല്‍ വീണു; അപ്പോള്‍ അവന്‍ എന്നോടുഅതരുതുഞാന്‍ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാര്‍ക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എന്നോട് പറഞ്ഞത്: ഇതു എഴുതുക, കുഞ്ഞാടിന്റെ കല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; “ഇതു ദൈവത്തിന്റെ സത്യവചനങ്ങൾ ആകുന്നു.” എന്നും അവൻ എന്നോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ എന്നോട്: കുഞ്ഞാടിന്‍റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്‍റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
Malayalam Bible POC-ML 2013
ദൂതന്‍ എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്‍െറ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്‍െറ സത്യവചസ്‌സുകളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.