Revelation 2:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ: “ജയിക്കുന്നവന്‍ നിശ്ചയമായും രണ്ടാമത്തെ മരണത്തിന് അധീനനാകുകയില്ല.”
Malayalam (ERV) WBTC Bible
“ഇതൊക്കെ കേള്‍ക്കുന്നവരെല്ലാം സഭകളോട് ആത്മാവ് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിനെ രണ്ടാം മരണം മുറിവേല്പിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.
Malayalam 1992 MBSI
ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽ ദോഷം വരികയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.
Malayalam Bible POC-ML 2013
ആത്‌മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിന്‌ അധീനനാകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.