Revelation 2:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും നിങ്ങളെപ്പറ്റി എനിക്കു പറയുവാനുണ്ട്. വിഗ്രഹങ്ങള്‍ക്കു നിവേദിച്ചതു ഭക്ഷിക്കുവാനും, അസാന്മാര്‍ഗിക പ്രവൃത്തികള്‍ ചെയ്യുവാനും ഇസ്രായേല്‍മക്കള്‍ക്കു പ്രേരണനല്‌കി അവര്‍ക്കു പ്രതിബന്ധം സൃഷ്‍ടിക്കുവാന്‍ ബാലാക്കിനെ ഉപദേശിച്ച ബിലെയാമിന്‍റെ ഉപദേശം മുറുകെപ്പിടിക്കുന്ന ചിലര്‍ അവിടെയുണ്ട്.
Malayalam (ERV) WBTC Bible
“എങ്കിലും നിനക്കെതിരെ ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്. ബിലെയാമിന്‍റെ ഉപദേശങ്ങള്‍ അനുസരിക്കുന്ന ചിലര്‍ നിന്‍റെ സംഘത്തിലുണ്ട്. യിസ്രായേല്‍ക്കാരെ പാപത്തില്‍ വീഴ്ത്താന്‍ ബാലാക്കിനെ പഠിപ്പിച്ചയാളാണ് ബിലെയാം. അവര്‍ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുകയും ലൈംഗികപാപം ചെയ്യുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.
Malayalam 1992 MBSI
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന് ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ട്; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിനും ദുര്‍ന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പില്‍ ഇടര്‍ച്ച വയ്പാന്‍ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ട്.
Malayalam Bible POC-ML 2013
എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്‌ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രരണ നല്‍ കാന്‍ ബാലാക്കിനെ പഠിപ്പി ച്ചബാലാമിന്‍െറ ഉപദേശങ്ങള്‍ മുറുകെപിടിക്കുന്നവര്‍ അവിടെയുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എങ്കിലും നിനക്കു വിരോധമായി ഇതാ ചില കാര്യങ്ങൾ: വിഗ്രഹാർപ്പിതം ഭക്ഷിക്കാനും ദുർനടപ്പിൽ ഏർപ്പെടാനും ഇസ്രായേല്യരെ വശീകരിക്കാൻ ബാലാക്കിനു നിർദേശംകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിങ്ങളുടെ ഇടയിലുണ്ട്.