Revelation 2:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ക്ഷമാപൂര്‍വം സഹിച്ചു നില്‌ക്കുന്നു; എന്‍റെ നാമത്തെപ്രതി പീഡനങ്ങള്‍ സഹിക്കുന്നെങ്കിലും നീ തളര്‍ന്നുപോകുന്നില്ല എന്നു ഞാന്‍ അറിയുന്നു.
Malayalam (ERV) WBTC Bible
നീ ക്ഷമാപൂര്‍വ്വം പ്രവൃത്തികള്‍ തുടര്‍ന്നു. എന്‍റെ നാമത്തെ ചൊല്ലി നീ ദുരിതങ്ങള്‍ അനുഭവിച്ചു. അതുകൊണ്ടൊന്നും നീ തളര്‍ന്നുപോയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.
Malayalam 1992 MBSI
നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാതെ നിന്റെ സഹനശക്തിയും എന്റെ നാമം നിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളര്‍ന്നു പോകാഞ്ഞതും ഞാന്‍ അറിയുന്നു.
Malayalam Bible POC-ML 2013
തീര്‍ച്ചയായും, ക്‌ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്‍െറ നാമത്തെ പ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്‌ഷീണിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.