Revelation 2:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതവസ്ഥയില്‍നിന്നു നീ വീണിരിക്കുന്നു എന്നോര്‍ത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികള്‍ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാല്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വരികയും നിന്‍റെ വിളക്ക് തല്‍സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാന്‍ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക.
Malayalam (ERV) WBTC Bible
അതുകൊണ്ട് എവിടെയാണ് നിനക്കു വീഴ്ച പറ്റിയതെന്നോര്‍ക്കുക. അതുകൊണ്ട് മാനസാന്തരപ്പെട്ട് ആരംഭത്തിലെ പ്രവൃത്തികള്‍ തന്നെ ചെയ്യുക. നീ മാറ്റിയില്ലെങ്കില്‍ ഞാന്‍ നിന്നിലേക്കു വരും. നിന്‍റെ വിളക്കുകാലുകള്‍ അതിന്‍റെ സ്ഥാനത്തു നിന്നു നീക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.
Malayalam 1992 MBSI
നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഔര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളകൂ അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ഏതില്‍നിന്ന് വീണിരിക്കുന്നു എന്ന് ഓര്‍ത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്‍റെ നിലവിളക്ക് അതിന്‍റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.
Malayalam Bible POC-ML 2013
അതിനാല്‍, നീ ഏതവസ്‌ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്‍െറ അടുത്തുവരുകയും നിന്‍െറ ദീപപീഠം അതിന്‍െറ സ്‌ഥ ലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.