Revelation 2:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും നിങ്ങളെക്കുറിച്ചുള്ള ഒരു മേന്മ പറയാനുണ്ട്. നിങ്ങള്‍ നിക്കൊലാവ്യരുടെ പ്രവൃത്തികളെ വെറുക്കുന്നു. ഞാനും അവയെ വെറുക്കുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ നീ പ്രായോഗികമാക്കുന്ന ഒരു നന്മയുണ്ട്. നിക്കൊലാവ്യ പക്ഷക്കാരുടെ പ്രവൃത്തികളെ നീ വെറുത്തു. ഞാനും അവരെ വെറുക്കുന്നുണ്ടല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
Malayalam 1992 MBSI
എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിക്കൊലാവ്യരുടെ പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകയ്ക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്.
Malayalam Bible POC-ML 2013
എന്നാല്‍, നിനക്ക്‌ ഈ ഗുണമുണ്ട്‌: നിക്കൊളാവോസ്‌ പക്‌ഷക്കാരുടെ ചെയ്‌തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.