Revelation 21:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ തേജസ്സ് അതുല്യമായ രത്നത്തിന്‍റേതുപോലെയും സ്വച്ഛസ്ഫടികമായ സൂര്യകാന്തത്തിന്‍റേതുപോലെയും ആയിരുന്നു.
Malayalam (ERV) WBTC Bible
നഗരം ദൈവത്തിന്‍റെ മഹത്വത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. അത്യപൂര്‍വ്വമായ ഇന്ദ്രനീലം പോലെ അതു തിളങ്ങിയിരുന്നു. സ്ഫടികം പോലെ അതു വളരെ വ്യക്തമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
Malayalam 1992 MBSI
അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
Malayalam Bible POC-ML 2013
അതിനു ദൈവത്തിന്‍െറ തേജസ്‌സുണ്ടായിരുന്നു. അതിന്‍െറ തിളക്കം അമൂല്യമായരത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്‌ഫടികം പോലെ നിര്‍മലം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു.