Revelation 21:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്‍റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാള്‍ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റര്‍ ആയിരുന്നു അളവു കണ്ടത്. അതിന്‍റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ.
Malayalam (ERV) WBTC Bible
സമചതുരത്തിലായിരുന്നു നഗരം പണിതിരുന്നത്. നീളവും വീതിയും തുല്യം. ദൂതന്‍ അളവുകോല്‍ കൊണ്ട് നഗരത്തെ അളന്നു. പന്തീരായിരം സ്താദിയ നീളവും പന്തീരായിരം സ്താദിയ വീതിയും പന്തീരായിരം സ്താദിയ ഉയരവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
Malayalam 1992 MBSI
നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ടു അവന്‍ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ട് അവന്‍ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നെ.
Malayalam Bible POC-ML 2013
നഗരം സമ ചതുരമായി സ്‌ഥിതിചെയ്യുന്നു. അതിനു നീളത്തോളം തന്നെ വീതി. അവന്‍ ആദണ്‍ഡുകൊണ്ടു നഗരം അളന്നു- പന്തീരായിരം സ്‌താദിയോണ്‍. അതിന്‍െറ നീളവും വീതിയും ഉയരവും തുല്യം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു.