Revelation 21:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ മാലാഖ നഗരത്തിന്‍റെ മതിലും അളന്നു. മനുഷ്യന്‍റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്‍റെ ഉയരം (60 മീറ്റര്‍). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്.
Malayalam (ERV) WBTC Bible
ഭിത്തിയും ദൂതന്‍ അളന്നു. നൂറ്റിനാല്പത്തിനാല് മുഴം. ഉയരം മനുഷ്യരുടെ അളവനുസരിച്ചുണ്ടായിരുന്നു. ദൂതന്‍റെ അളവനുസരിച്ചും അത്ര തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
Malayalam 1992 MBSI
അതിന്റെ മതില്‍ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാല്‍ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ മതില്‍ അളന്നു; മനുഷ്യന്‍റെ അളവിന് എന്നുവച്ചാല്‍ ദൂതന്‍റെ അളവിനു തന്നെ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
അവന്‍ അതിന്‍െറ മതിലും അളന്നു: മനുഷ്യന്‍െറ തോതനുസരിച്ച്‌ നൂറ്റിനാല്‍പ്പത്തിനാല്‌ മുഴം; അതുതന്നെയായിരുന്നു ദൂതന്‍െറ തോതും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു.