Revelation 21:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ളവര്‍ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതില്‍ പ്രവേശിക്കുകയില്ല.
Malayalam (ERV) WBTC Bible
അശുദ്ധികളൊന്നും ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. നാണംകെട്ടവ പ്രവര്‍ത്തിക്കുന്നവനോ നുണയനോ ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ പേര്‍ ചേര്‍ക്കപ്പെട്ടവര്‍ക്കു മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
Malayalam 1992 MBSI
കുഞ്ഞാടിന്റെ ജീവ പുസ്തകത്തില്‍എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷകും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നും തന്നെ അതിൽ കടക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കയില്ല.
Malayalam Bible POC-ML 2013
എന്നാല്‍, കുഞ്ഞാടിന്‍െറ ജീവഗ്രന്‌ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.