Revelation 21:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”
Malayalam (ERV) WBTC Bible
എന്നാല്‍ ഭീരുക്കളും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും കൊലയാളികളും വ്യഭിചാരികളും ആഭിചാരക്കാരും വിഗ്രഹാരാധകരും നുണയന്മാരും അടക്കം എല്ലാവരും ഗന്ധകത്തീത്തടാകത്തില്‍ പതിക്കും. ഇതാണു രണ്ടാം മരണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
Malayalam 1992 MBSI
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, അറയ്ക്കപ്പെട്ടവര്‍, കൊലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷ്കു പറയുന്ന ഏവര്‍ക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
Malayalam Bible POC-ML 2013
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”