Revelation 22:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇതാ, ഞാന്‍ വേഗം വരുന്നു! അവരവര്‍ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്‌കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാന്‍ വരുന്നത്.
Malayalam (ERV) WBTC Bible
“ശ്രദ്ധിക്കൂ, ഞാനിതാ ഉടന്‍ വരികയായി. പ്രതിഫലവും കൊണ്ടാണു ഞാന്‍ വരിക. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ചു ഞാന്‍ പ്രതിഫലം നല്‍കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
Malayalam 1992 MBSI
ഇതാ, ഞാന്‍ വേഗം വരുന്നു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്റെ പക്കല്‍ ഉണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്റെ അടുക്കൽ ഉണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ, ഞാന്‍ വേഗം വരുന്നു; ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്‍റെ പക്കല്‍ ഉണ്ട്.
Malayalam Bible POC-ML 2013
ഇതാ, ഞാന്‍ വേഗം വരുന്നു. എന്‍െറ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്‌. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.