Revelation 22:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സഭകള്‍ക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാന്‍ എന്‍റെ ദൂതനെ അയച്ചിരിക്കുന്നു. ഞാന്‍ ദാവീദിന്റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.” ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!”
Malayalam (ERV) WBTC Bible
“സഭകള്‍ക്കു വേണ്ടി നിങ്ങളോട് ഇതു പറയുവാന്‍ യേശുവായ ഞാന്‍ എന്‍റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍റെ പിന്മുറക്കാരന്‍. ഞാന്‍ തിളങ്ങുന്ന പ്രഭാതനക്ഷത്രം”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
Malayalam 1992 MBSI
യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന്‍ എന്റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഭകളിൽ ഈ കാര്യങ്ങൾ സാക്ഷീകരിക്കേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു; ഞാൻ ദാവീദിന്റെ വേരും വംശവും തേജസ്സുള്ള ഉദയനക്ഷത്രവുമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോട് ഇതു സാക്ഷീകരിപ്പാന്‍ എന്റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
Malayalam Bible POC-ML 2013
യേശുവായ ഞാന്‍ സഭകളെക്കുറിച്ച് നിങ്ങള്‍ക്കു സാക്‌ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്‍െറ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍െറ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ നായ പ്രഭാതനക്‌ഷത്രം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”