Revelation 22:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവ് തന്‍റെ ദൂതനെ അയച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൂതന്‍ എന്നോടു പറഞ്ഞു, “ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു. പ്രവാചകരുടെ ആത്മാക്കളുടെ ദൈവം കര്‍ത്താവാകുന്നു. അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം തന്‍റെ ദൂതനെ അയച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു
Malayalam 1992 MBSI
പിന്നെ അവന്‍ എന്നോടുഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്റെ ദൂതനെ അയച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്റെ ദൂതനെ അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവ് വേഗത്തില്‍ സംഭവിക്കേണ്ടതു തന്‍റെ ദാസന്മാര്‍ക്കു കാണിച്ചുകൊടുപ്പാന്‍ തന്റെ ദൂതനെ അയച്ചു.
Malayalam Bible POC-ML 2013
അവന്‍ എന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്‍െറ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്‌മാക്കളുടെ ദൈവമായ കര്‍ത്താവു തന്‍െറ ദൂതനെ അയച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”