Revelation 22:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാന്‍ എന്ന ഞാന്‍ ആണ് ഇവയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത്; ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ അവ കാണിച്ചുതന്ന മാലാഖയെ പ്രണമിക്കുന്നതിനായി സാഷ്ടാംഗം വീണു.
Malayalam (ERV) WBTC Bible
“ഞാന്‍ യോഹന്നാനാകുന്നു. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത ഒരുവന്‍. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനുശേഷം ഞാന്‍ ദൂതന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
Malayalam 1992 MBSI
ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നേ. കേള്‍ക്കയും കാണ്‍കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ എന്ന ഞാൻ ഈ കാര്യങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ കേൾക്കുകയും കാൺകയും ചെയ്തപ്പോൾ അത് എനിക്ക് കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിന് ഞാൻ കാൽക്കൽ വീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നെ. കേള്‍ക്കയും കാണുകയും ചെയ്തശേഷം അത് എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു.
Malayalam Bible POC-ML 2013
യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്‌തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്‌തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്‍െറ കാല്‍ക്കല്‍ വീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു.