Revelation 3:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ക്ഷമയോടുകൂടിയ സഹനത്തിന്‍റെ വചനം നീ ജീവിതത്തില്‍ പാലിച്ചതുകൊണ്ട്, ഭൂമിയില്‍ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാന്‍ നിന്നെ സംരക്ഷിക്കും.
Malayalam (ERV) WBTC Bible
ശക്തിയായിരിക്കാനുള്ള എന്‍റെ കല്പന പിന്തുടരുന്നതു വഴി നീ സഹനത്തിലൂടെ ശക്തി ആര്‍ജിച്ചതിനാല്‍ ലോകം മുഴുവന്‍ കുഴപ്പമുണ്ടാകുന്പോള്‍ ഞാന്‍ നിന്നെ രക്ഷിക്കും. ആ കുഴപ്പങ്ങള്‍ ഭൂമിയിലെ അധിവാസികളെ മുഴുവന്‍ പരീക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
Malayalam 1992 MBSI
സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും.
Malayalam Bible POC-ML 2013
സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തില്‍ ഉണ്ടാകാനിരിക്കുന്ന പരീക്‌ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്‌ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്‌ഷകളില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള എന്‍െറ വചനം നീ കാത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.