Revelation 3:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജയിക്കുന്നവനെ എന്‍റെ ദൈവത്തിന്‍റെ ആലയത്തിന് ഞാന്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമം ഞാന്‍ അവന്‍റെമേല്‍ എഴുതും; സ്വര്‍ഗത്തില്‍നിന്ന് എന്‍റെ ദൈവത്തിന്‍റെ അടുക്കല്‍നിന്നുതന്നെ, ഇറങ്ങിവരുന്ന എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമവും, എന്റെ പുതിയ നാമവും അവന്‍റെമേല്‍ എഴുതും.
Malayalam (ERV) WBTC Bible
ജേതാവ് എന്‍റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു സ്തംഭമാകും. ജേതാവിനെ ഞാന്‍ അങ്ങനെയാക്കും. അയാള്‍ക്കൊരിക്കലും ദൈവാലയം വിട്ടുപോകേണ്ടിവരില്ല. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ പേരെഴുതും. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ നഗരത്തിന്‍റെ പേരെഴുതും. ആ നഗരമാണ് പുതിയ യെരൂശലേം. ആ നഗരം എന്‍റെ ദൈവത്തില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു. എന്‍റെ പുതിയപേരും ഞാന യാളുടെ മേല്‍ എഴുതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.
Malayalam 1992 MBSI
ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്റെ മേല്‍ എഴുതും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്റെ ദൈവത്തിന്റെ പേരും എന്റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നേ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെ മേൽ എഴുതും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്‍റെ പക്കല്‍നിന്ന്, സ്വര്‍ഗത്തില്‍നിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്‍റെമേല്‍ എഴുതും.
Malayalam Bible POC-ML 2013
വിജയം വരിക്കുന്നവനെ ഞാന്‍ എന്‍െറ ദൈവത്തിന്‍െറ ആലയത്തിലെ ഒരു സ്‌തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്‍െറ മേല്‍ എന്‍െറ ദൈവത്തിന്‍െറ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗം വിട്ട് ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്‍െറ നാമവും എന്‍െറ പുതിയനാമവും ഞാന്‍ എഴുതും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. അയാൾ ഒരുനാളും അവിടംവിട്ട് പുറത്തുപോകുകയില്ല. അവന്റെമേൽ എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ അടുക്കൽനിന്ന്, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ ജെറുശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ എഴുതും.