Revelation 3:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ സമ്പന്നനാകുവാന്‍ അഗ്നിയില്‍ ശുദ്ധീകരിച്ച സ്വര്‍ണവും, നിന്‍റെ നഗ്നത മറയ്‍ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാന്‍ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്‍റെ പക്കല്‍നിന്നു വാങ്ങിക്കൊള്ളുക എന്നു ഞാന്‍ നിനക്കു ബുദ്ധി ഉപദേശിക്കുന്നു.
Malayalam (ERV) WBTC Bible
അഗ്നിശുദ്ധി ചെയ്ത സ്വര്‍ണ്ണം നീ എന്നില്‍ നിന്നും വാങ്ങണമെന്നു ഞാന്‍ നിന്നെ ഉപദേശിക്കുന്നു. അപ്പോള്‍ നിനക്ക് യഥാര്‍ത്ഥ സന്പന്നനാകാം. ഞാന്‍ നിന്നോട് ഇതു പറയുന്നു. വെള്ളവസ്ത്രങ്ങള്‍ വാങ്ങുക. അതുകൊണ്ട് നിങ്ങളുടെ നാണം കെട്ട നഗ്നത മറയ്ക്കുക. നിങ്ങളുടെ കണ്ണുകളിലിടാന്‍ മരുന്നു വാങ്ങാന്‍ കൂടി ഞാന്‍ പറയുന്നു. അപ്പോള്‍ നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ കാണാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.
Malayalam 1992 MBSI
നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്ക് കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്റെ ഉപദേശം കേൾക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ സമ്പന്നന്‍ ആകേണ്ടതിനു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധി പറയുന്നു.
Malayalam Bible POC-ML 2013
ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്‌ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്‍െറ നഗ്‌ന ത മറ്റുള്ളവര്‍ കണ്ട്‌ നീ ലജ്‌ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്‌ത്രങ്ങള്‍ എന്നോട്‌ വാങ്ങുക. കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്‌ജനവും എന്നോടു വാങ്ങുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.