Revelation 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോര്‍ സര്‍ദ്ദീസിലുണ്ട്. അവര്‍ ശുഭ്രവസ്ത്രം അണിഞ്ഞ് എന്‍റെകൂടെ നടക്കും. അതിന്, അവര്‍ യോഗ്യരാണ്.
Malayalam (ERV) WBTC Bible
എന്നാല്‍ സര്‍ദ്ദിസിലെ നിന്‍റെ സംഘത്തിലെ ചിലര്‍ ശുദ്ധരാണ്. അവര്‍ എന്നോടൊത്തു നടക്കും. യോഗ്യരായതിനാല്‍ അവര്‍ വെള്ളവസ്ത്രം ധരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.
Malayalam 1992 MBSI
എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ട്.
Malayalam Bible POC-ML 2013
എന്നാല്‍, വസ്‌ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്‌. അവര്‍ ധവളവസ്‌ത്രധാരികളായി എന്‍െറ കൂടെ നടക്കും. അവര്‍ അതിനുയോഗ്യരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും.