Revelation 3:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജയിക്കുന്നവന്‍ ശുഭ്രവസ്ത്രം ധരിക്കും; ജീവന്‍റെ പുസ്തകത്തില്‍നിന്ന് അവന്‍റെ പേര്‍ ഞാന്‍ മായിച്ചുകളയുകയില്ല. എന്‍റെ പിതാവിന്‍റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പില്‍ ഞാന്‍ അവന്‍റെ പേര്‍ അംഗീകരിക്കും.
Malayalam (ERV) WBTC Bible
ജേതാക്കളെല്ലാം അവരെപ്പോലെ വെള്ളവസ്ത്രം ധരിക്കും. അവന്‍റെ പേര് ഞാന്‍ ജീവന്‍റെ പുസ്തകത്തില്‍ നിന്ന് വെട്ടിക്കളകയില്ല. അവന്‍ എന്‍റേതാണെന്ന് ഞാന്‍ പറയും. അതു ഞാനെന്‍റെ പിതാവിന്‍റെയും അവന്‍റെ ദൂതന്മാരുടെയും മുന്പില്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.
Malayalam 1992 MBSI
അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര്‍ ഏറ്റുപറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യോഗ്യന്മാരാകയാല്‍ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മായിച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേര്‍ ഏറ്റുപറയും.
Malayalam Bible POC-ML 2013
വിജയം വരിക്കുന്നവനെ വെള്ളവസ്‌ത്രം ധരിപ്പിക്കും; ജീവന്‍െറ പുസ്‌തകത്തില്‍നിന്ന്‌ അവന്‍െറ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്‍െറ പിതാവിന്‍െറയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്‍െറ നാമം ഞാന്‍ ഏറ്റുപറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും.