Revelation 4:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ സിംഹാസനത്തില്‍ എന്നും എന്നേക്കും ഇരിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുന്നു; സിംഹാസനത്തിന്‍റെ മുമ്പില്‍ അവരുടെ കിരീടങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടു പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനങ്ങളിലിരിക്കുന്ന അവനു മുന്നില്‍ മുട്ടുകുത്തി നമിച്ചു. എന്നെന്നേക്കുമായി ജീവിക്കുന്നവനെ മൂപ്പന്മാര്‍ നമിച്ചു. അവന്‍റെ സിംഹാസനത്തിനു മുന്പില്‍ തങ്ങളുടെ കിരീടങ്ങള്‍ ഊരിവച്ച് അവര്‍ പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:
Malayalam 1992 MBSI
ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ ഇരുപത്തിനാല് മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുമ്പില്‍ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:
Malayalam Bible POC-ML 2013
ആ ഇരുപത്തിനാലു ശ്രഷ്‌ഠന്‍മാര്‍ സിംഹാസനസ്‌ഥന്‍െറ മുമ്പില്‍ വീണ്‌, നിത്യം ജീവിക്കുന്നവനെ സാഷ്‌ടാംഗംപ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറയുകയുംചെയ്‌തിരുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്: