Revelation 6:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുഞ്ഞാട് ആ ഏഴുമുദ്രകളില്‍ ഒന്നു തുറന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ ആ നാലു ജീവികളില്‍ ഒന്ന് ‘വരിക’ എന്നു പറയുന്നതു ഞാന്‍ കേട്ടു. ഇടിനാദംപോലെ ആയിരുന്നു ആ ശബ്ദം.
Malayalam (ERV) WBTC Bible
പിന്നെ കുഞ്ഞാട് ഏഴു മുദ്രകളില്‍ ആദ്യത്തേത് തുറക്കുന്നതു ഞാന്‍ കണ്ടു. നാലാമത്തെ ജീവനുള്ള ജന്തു ഇടിമുഴക്കത്തിന്‍റെ ഒച്ചയില്‍ എന്നെപ്പോലെ എന്തോ പറയുന്നതു ഞാന്‍ കേട്ടു. അതു പറഞ്ഞു, “വരൂ!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു.
Malayalam 1992 MBSI
കുഞ്ഞാടു മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍നീ വരിക എന്നു നാലു ജീവികളില്‍ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഞ്ഞാട് ഏഴ് മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാല് ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ദത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഞ്ഞാട് മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍: നീ വരിക എന്ന് നാലു ജീവികളില്‍ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നത് ഞാന്‍ കേട്ടു.
Malayalam Bible POC-ML 2013
കുഞ്ഞാട് ആ ഏഴു മുദ്രകളില്‍ ഒന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലു ജീവികളില്‍ ഒന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍ വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു.