Revelation 6:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞങ്ങളുടെമേല്‍ വീഴുക; സിംഹാസനസ്ഥന്‍റെ മുഖം കാണാതെയും കുഞ്ഞാടിന്‍റെ കോപത്തിന് ഇരയാകാതെയും ഇരിക്കുവാന്‍ ഞങ്ങളെ മറച്ചാലും!
Malayalam (ERV) WBTC Bible
ആളുകള്‍ മലകളോടും പാറകളോടും പറഞ്ഞു, “ഞങ്ങളുടെ മേല്‍ വീഴുക. സിംഹാസനസ്ഥന്‍റെ ദൃഷ്ടിയില്‍ നിന്നും ഞങ്ങളെ മറയ്ക്കുക. കുഞ്ഞാടിന്‍റെ കോപത്തില്‍ നിന്നും ഞങ്ങളെ ഒളിപ്പിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ.
Malayalam 1992 MBSI
ഞങ്ങളുടെ മേല്‍ വീഴുവിന്‍; സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ കോപത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെമേല്‍ വീഴുവിന്‍; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിന്‍.
Malayalam Bible POC-ML 2013
അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്‌ഥന്‍െറ ദൃഷ്‌ടിയില്‍നിന്നും കുഞ്ഞാടിന്‍െറ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്‌ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക;