Revelation 6:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂന്നാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു മൂന്നാമത്തെ ജീവി പറയുന്നതു കേട്ടു. അപ്പോള്‍ ഒരു കറുത്ത കുതിര കയറി വരുന്നതായി കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ കൈയില്‍ ഒരു തുലാസുണ്ടായിരുന്നു.
Malayalam (ERV) WBTC Bible
കുഞ്ഞാട് മൂന്നാമത്തെ മുദ്ര തുറന്നു. അപ്പോള്‍ മൂന്നാമത്തെ ജീവനുള്ള ജന്തു പറയുന്നതു ഞാന്‍ കേട്ടു, “വരൂ!” അപ്പോള്‍ എനിക്കു മുന്നില്‍ ഒരു കറുത്ത കുതിരയാണു വന്നത്. കുതിരക്കാരന്‍ ഒരു തുലാസ് അവന്‍റെ കയ്യില്‍ പിടിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു മൂന്നാം ജീവി പറയുന്നത് ഞാൻ കേട്ട്. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ട്; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു ത്രാസ് കയ്യിൽ പിടിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂന്നാം മുദ്ര പൊട്ടിച്ചപ്പോള്‍: വരിക എന്ന് മൂന്നാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസു കൈയില്‍ പിടിച്ചിരുന്നു.
Malayalam Bible POC-ML 2013
അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍ വരുക എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്ത കുതിര. അതിന്‍െറ പുറത്തിരിക്കുന്ന വന്‍െറ കൈയില്‍ ഒരു ത്രാസ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു.