Revelation 6:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഒരു ദിനാറിന് ഒരു ലിറ്റര്‍ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റര്‍ ബാര്‍ലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവില്‍നിന്നു ഞാന്‍ കേട്ടു.
Malayalam (ERV) WBTC Bible
അപ്പോള്‍ ആ നാലു ജീവനുള്ള ജന്തുക്കള്‍ക്കും നടുവില്‍ നിന്നു ഒരു ശബ്ദം പോലെ ഞാന്‍ കേട്ടു. “ഒരളവു ഗോതന്പ് ഒരു ദിവസത്തെ കൂലി. മൂന്നളവു യവം ഒരു ദിവസത്തെ കൂലി. എന്നാല്‍ എണ്ണയും വീഞ്ഞും കേടു വരുത്തരുത്!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.
Malayalam 1992 MBSI
ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില്‍ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാല് ജീവികളുടെയും ഇടയിൽ നിന്നും ഒരു ശബ്ദവും ഞാൻ കേട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പണത്തിന് ഒരിടങ്ങഴി കോതമ്പ്; ഒരു പണത്തിനു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണയ്ക്കും വീഞ്ഞിനും കേടു വരുത്തരുത് എന്ന് നാലു ജീവികളുടെയും നടുവില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു.
Malayalam Bible POC-ML 2013
ആ നാലു ജീവികളുടെ മധ്യത്തില്‍നിന്ന് ഉണ്ടായ ഒരു ശബ്‌ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്‌ക്കു ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്‌ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.