Revelation 7:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ശ്രേഷ്ഠപുരുഷന്മാരില്‍ ഒരാള്‍ എന്നോടു ചോദിച്ചു: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നു വരുന്നു?”
Malayalam (ERV) WBTC Bible
അപ്പോള്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു ചോദിച്ചു, “വെള്ളമേലങ്കിയണിഞ്ഞ ഇവര്‍ ആരാണ്? എവിടെ നിന്നാണിവര്‍ വരുന്നത?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുവെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെനിന്നു വന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ശ്രഷ്‌ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞഇവര്‍ ആരാണ്‌? ഇവര്‍ എവിടെനിന്നു വരുന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.