Revelation 7:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അവര്‍ സിംഹാസനത്തില്‍ ഇരുന്നരുളുന്ന ദൈവത്തിന്‍റെ മുമ്പില്‍ നില്‌ക്കുന്നു. സിംഹാസനാരൂഢന്‍ അവര്‍ക്കു സങ്കേതമായിരിക്കും.
Malayalam (ERV) WBTC Bible
അതുകൊണ്ട് ഇപ്പോഴവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്പില്‍ നില്‍ക്കുന്നു. രാപ്പകല്‍ അവര്‍ അവന്‍റെ ആലയത്തില്‍ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനത്തിലിരിക്കുന്നവന്‍ അവരെ സംരക്ഷിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
Malayalam 1992 MBSI
അതുകൊണ്ടു അവര്‍ ദൈവത്തിന്റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കും കൂടാരം ആയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്ന് അവന്‍റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കു കൂടാരം ആയിരിക്കും.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ ഇവര്‍ ദൈവത്തിന്‍െറ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ആല യത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്‌ഥന്‍ തന്‍െറ സാന്നിധ്യത്തിന്‍െറ കൂടാരത്തില്‍ അവര്‍ക്ക്‌ അഭയം നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ, “അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ, രാപകൽ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനസ്ഥൻ അവർക്കുമീതേ കൂടാരമായിരിക്കും.