Revelation 7:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയോടുകൂടി പൂര്‍വദിക്കില്‍നിന്ന് മറ്റൊരു മാലാഖ ഉയര്‍ന്നുവരുന്നതായും ഞാന്‍ കണ്ടു. ആ മാലാഖ കരയെയും കടലിനെയും നശിപ്പിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടിരുന്ന നാലു മാലാഖമാരോട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
Malayalam (ERV) WBTC Bible
അനന്തരം മറ്റൊരു ദൂതന്‍ കിഴക്കുനിന്നും വരുന്നതു ഞാന്‍ കണ്ടു. ആ ദൂതന്‍റെ മേല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയുണ്ടായിരുന്നു. ആ ദൂതന്‍ വലിയ ഉച്ചത്തില്‍ നാലു ദൂതന്മാരെയും വിളിച്ചു. ഭൂമിയെയും കടലിനെയും നശിപ്പിക്കാന്‍ അധികാരപ്പെടുത്തിയവര്‍ ആയിരുന്നു നാലു ദൂതന്മാരും. ദൂതന്‍ നാലു ദൂതന്മാരോടുമായി പറ ഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:
Malayalam 1992 MBSI
മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ട്. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാല് ദൂതന്മാരോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിനും കേടു വരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോട്:
Malayalam Bible POC-ML 2013
വേറൊരു ദൂതന്‍ ജീവിക്കുന്ന ദൈവത്തിന്‍െറ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. കരയ്‌ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍കപ്പെട്ട ആ നാലു ദൂതന്‍മാരോട് അവന്‍ ഉറച്ചസ്വരത്തില്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ: