Revelation 8:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ നക്ഷത്രത്തിന് തിക്തകം എന്നുപേര്‍. ജലത്തിന്‍റെ മൂന്നിലൊന്നു കയ്പായിത്തീര്‍ന്നു. ആ തിക്തജലം പാനം ചെയ്ത അനേകം ആളുകള്‍ മൃതിയടഞ്ഞു.
Malayalam (ERV) WBTC Bible
കാഞ്ഞിരം എന്നായിരുന്നു ആ നക്ഷത്രത്തിന്‍റെ പേര്. അതോടെ ജലത്തിന്‍റെ മൂന്നിലൊന്ന് കയ്പേറിയതായി. കയ്പ്പുറ്റ ആ വെള്ളം കുടിച്ച് അനേകം ആളുകള്‍ മരണമടഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
Malayalam 1992 MBSI
ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നക്ഷത്രത്തിന് കാഞ്ഞിരം എന്നു പേർ; വെള്ളങ്ങളിൽ മൂന്നിലൊന്നു വിഷമയം ആയിത്തീർന്നു. കയ്പായ വെള്ളത്താൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കയ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.
Malayalam Bible POC-ML 2013
ആ നക്‌ഷത്രത്തിന്‍െറ പേരു തിക്‌തകം. അതു വീണപ്പോള്‍ ജലത്തിന്‍െറ മൂന്നിലൊന്നു തിക്‌തകമായി. ഈ ജലത്താല്‍ അനേകം പേര്‍ മൃതിയട ഞ്ഞു. കാരണം, അതു കയ്‌പുള്ളതാക്കപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
—ആ നക്ഷത്രത്തിനു കയ്‌പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.