Revelation 8:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ദൈവസന്നിധാനത്തില്‍ ഏഴു മാലാഖമാര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. ഏഴു കാഹളങ്ങള്‍ അവര്‍ക്കു നല്‌കപ്പെട്ടു.
Malayalam (ERV) WBTC Bible
ഏഴു ദൂതന്മാര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്പില്‍ നിന്നു കൊണ്ട് ഏഴു കാഹളങ്ങള്‍ സ്വീകരിക്കുന്നത് ഞാന്‍ കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു.
Malayalam 1992 MBSI
അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്കും ഏഴു കാഹളം ലഭിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഏഴ് ദൂതന്മാരെ കണ്ട്, അവർക്ക് ഏഴ് കാഹളം കൊടുക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നില്ക്കുന്നത് ഞാന്‍ കണ്ടു; അവര്‍ക്ക് ഏഴു കാഹളം ലഭിച്ചു.
Malayalam Bible POC-ML 2013
ദൈവസന്നിധിയില്‍ നിന്നിരുന്ന ഏഴു ദൂതന്‍മാരെ ഞാന്‍ കണ്ടു. അവര്‍ക്ക്‌ ഏഴു കാഹളങ്ങള്‍ നല്‍കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ അപ്പോൾ ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം നൽകപ്പെടുകയും ചെയ്തു.