Revelation 9:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാതാളത്തിന്‍റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേര്‍ എബ്രായഭാഷയില്‍ ‘അബദ്ദോന്‍’ എന്നും ഗ്രീക്കുഭാഷയില്‍ ‘അപ്പൊല്ലുവോന്‍’ അഥവാ ‘നശിപ്പിക്കുന്നവന്‍’ എന്നുമാണ്.
Malayalam (ERV) WBTC Bible
അവര്‍ക്കൊരു രാജാവുണ്ടായിരുന്നു. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലെ ദൂതനായിരുന്നു ആ രാജാവ്. എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നായിരുന്നു രാജാവിന്‍റെ പേര്. യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
Malayalam 1992 MBSI
അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഗാധഗർത്തത്തിന്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഗാധദൂതന്‍ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.
Malayalam Bible POC-ML 2013
പാതാളത്തിന്‍െറ ദൂതനാണ്‌ അവയുടെ രാജാവ്‌. അവന്‍െറ പേര്‌ ഹെബ്രായ ഭാഷയില്‍ അബദോന്‍, ഗ്രീക്കുഭാഷയില്‍ അപ്പോളിയോന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഗാധഗർത്തത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ എന്നുമാണ്.

Recommended Reading