Revelation 9:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുതിരപ്പുറത്തിരുന്നവര്‍ അഗ്നിയുടെയും ഇന്ദ്രനീലത്തിന്‍റെയും ഗന്ധകത്തിന്‍റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിന്‍റേതുപോലെ തലയുള്ള കുതിരയുടെ വായില്‍നിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു.
Malayalam (ERV) WBTC Bible
എന്‍റെ ദര്‍ശനത്തില്‍ ഞാന്‍ കുതിരകളെ കണ്ടത് കുതിരസവാരിക്കാരോടു കൂടിയാണ്. അവര്‍ ഇങ്ങനെ കാണപ്പെട്ടു. അവരുടെ മാര്‍ച്ചട്ടകള്‍ തീ പോലെ ചുവന്നതും കടും നീലയും ഗന്ധകം പോലെ മഞ്ഞയും ആയിരുന്നു. കുതിരകളുടെ തലകള്‍ സിംഹത്തിന്‍റെ തല പോലെ തോന്നിച്ചു. അവരുടെ വായില്‍ നിന്നും അഗ്നിയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
Malayalam 1992 MBSI
ഞാന്‍ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടതു എങ്ങനെ എന്നാല്‍ അവര്‍ക്കും തീനിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽ നിന്നും തീയും പുകയും ഗന്ധകവും വമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടത് എങ്ങനെയെന്നാല്‍: അവര്‍ക്കു തീ നിറവും രക്തനീലവും ഗന്ധകവര്‍ണ വുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
Malayalam Bible POC-ML 2013
ഞാന്‍ ദര്‍ശനത്തില്‍ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു തീയുടെയും ഇന്‌ദ്രനീലക്കല്ലിന്‍െറയും ഗന്‌ധകത്തിന്‍െറയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകള്‍ സിംഹങ്ങളുടെ തലപോലെ; അവയുടെ വായില്‍ നിന്നു തീയും പുകയും ഗന്‌ധകവും പുറപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന്, കുതിരകളെയും അതിന്മേൽ ഇരിക്കുന്നവരെയും ഞാൻ ദർശനത്തിൽ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവരുടെ കവചങ്ങൾ തീയുടെനിറവും കടുംനീലയും ഗന്ധകവർണവുമായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടേതുപോലെ ആയിരുന്നു. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു.