Romans 1:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, നിങ്ങളെ സന്ദര്‍ശിക്കുന്നതിനു ഞാന്‍ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാല്‍ അതു സാധിച്ചില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതര ജനതകളില്‍നിന്ന് എന്നപോലെ നിങ്ങളില്‍നിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു.
Malayalam (ERV) WBTC Bible
സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സമീപമെത്താന്‍ ഞാന്‍ പലതവണ ഒരുങ്ങിയതാണ് എന്ന കാര്യം നിങ്ങളറിയണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ നിങ്ങളുടെ അടുത്തുവരാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ആത്മീയ അഭിവൃദ്ധിയ്ക്ക് നിങ്ങളെ സഹായിക്കണമെന്നുളളതുകൊണ്ട് അവിടെ വരാന്‍ ഞാനാഗ്രഹിക്കുന്നു. ശേഷം ജാതികളെ സഹായിച്ചതുപോലെ നിങ്ങളെയും സഹായിക്കാന്‍ ഞാനാഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള്‍ അറിയാതിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam Bible POC-ML 2013
സഹോദരരേ, ഇതു നിങ്ങള്‍ മനസ്‌സിലാക്കണം: മറ്റു വിജാതീയരുടെയിടയിലെന്നപോലെ നിങ്ങളുടെയിടയിലും ഫലമുളവാകുന്നതിനു നിങ്ങളുടെ അടുക്കല്‍ വരാന്‍ പലപ്പോഴും ഞാന്‍ ഒരുങ്ങിയതാണ്‌; എന്നാല്‍, ഇതുവരെയും എനിക്കു തടസ്‌സം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്.