Romans 1:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അധര്‍മംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വര്‍ഗത്തില്‍നിന്നു ദൈവത്തിന്‍റെ കോപം വെളിപ്പെടുന്നു.
Malayalam (ERV) WBTC Bible
ദൈവകോപം സ്വര്‍ഗ്ഗത്തില്‍നിന്നും വെളിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ ദൈവത്തിനെതിരായി അനുവര്‍ത്തിക്കുന്ന എല്ലാ ദുഷ്ടതയിലും വീഴ്ചയിലും ദൈവം കോപിഷ്ഠനാണ്. അവര്‍ക്ക് സത്യം അറിയാമെങ്കിലും അവരുടെ ദുഷ്ടജീവിതം സത്യത്തെ മറയ്ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
Malayalam 1992 MBSI
അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരേ ദൈവത്തിന്‍റെ കോപം സ്വര്‍ഗത്തില്‍നിന്നു വെളിപ്പെടുന്നു.
Malayalam Bible POC-ML 2013
മനുഷ്യരുടെ സകല ദുഷ്‌ടതയ്‌ക്കും അനീതിക്കുമെതിരായി ദൈവത്തിന്‍െറ ക്രോധം ആകാശത്തുനിന്നു പ്രത്യക്‌ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു.