Romans 1:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തെക്കുറിച്ച് അറിയുവാന്‍ കഴിയുന്നതെല്ലാം അവര്‍ക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തത്.
Malayalam (ERV) WBTC Bible
ദൈവത്തെപ്പറ്റി അറിയാവുന്നതെല്ലാം അവര്‍ക്ക് വ്യക്തമായിട്ടും അവര്‍ സത്യത്തെ മറച്ചുവയ്ക്കുന്നതിനാല്‍ ദൈവം ക്രോധം പ്രകടിപ്പിക്കുന്നു. ദൈവം, തന്നെ സംബന്ധിച്ചതെല്ലാം അവര്‍ക്കു മനസ്സിലാക്കി കൊടുത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.
Malayalam 1992 MBSI
ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കും വെളിവായിരിക്കുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവര്‍ക്കു വെളിവായിരിക്കുന്നു; ദൈവം അവര്‍ക്കു വെളിവാക്കിയല്ലോ.
Malayalam Bible POC-ML 2013
ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു.