Romans 1:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതല്‍ സൃഷ്‍ടികളില്‍കൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഒഴിവുകഴിവൊന്നും പറയാനില്ല.
Malayalam (ERV) WBTC Bible
നിത്യമായി നിലനില്‍ക്കുന്ന ശക്തിയും ദൈവീകമഹത്വവും തുടങ്ങി അദൃശ്യഗുണങ്ങളും ദൈവീകമായ സകലതും ദൈവത്തിനുണ്ട്. പക്ഷേ, ലോകാരംഭം മുതല്‍ക്കേ അത്തരം കാര്യങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ദൈവം സൃഷ്ടിച്ച എല്ലാറ്റിനും ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ ചെയ്യുന്ന തെറ്റുകളില്‍നിന്ന് ജനങ്ങള്‍ക്ക് ഒഴികഴിവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
ദൈവം അവര്‍ക്കും വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനുതന്നെ.
Malayalam Bible POC-ML 2013
ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്‍െറ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.