Romans 1:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്‍ക്കനുസൃതമായ കുത്സിതവൃത്തികള്‍ക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളില്‍ അവര്‍ അന്യോന്യം ഏര്‍പ്പെടുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
ജനങ്ങളിലാകമാനം തിന്മയാണ്, തിന്മ ചെയ്യാന്‍ മാത്രമാണവരുടെ ആഗ്രഹം. അതുകൊണ്ട് ദൈവം അവരെ ഉപേക്ഷിക്കുകയും അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളിലൂടെ പോകാന്‍ വിടുകയും ചെയ്തു. അങ്ങനെ അവര്‍ സ്വന്തം ശരീരങ്ങളെ ലൈംഗികപാപങ്ങള്‍ ചെയ്തുകൊണ്ട് അധഃപതിപ്പിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
Malayalam 1992 MBSI
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന് അശുദ്ധിയില്‍ ഏല്പിച്ചു.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു.