Romans 1:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവര്‍ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവര്‍ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേന്‍!
Malayalam (ERV) WBTC Bible
അവര്‍ ദൈവത്തെക്കുറിച്ചുളള സത്യം അസത്യത്തിനു കൈമാറ്റം ചെയ്തു. അവര്‍ സൃഷ്ടിക്കപ്പെട്ടതിനെ നമസ്കരിക്കുകയും സേവിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ സൃഷ്ടാവായ ദൈവത്തെ നമസ്കരി ക്കുകയോ സേവിക്കുകയോ ചെയ്തില്ല. എന്നെന്നും ദൈവം വാഴ്ത്തപ്പെടട്ടെ! ആമേന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
Malayalam 1992 MBSI
ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍.
Malayalam Bible POC-ML 2013
എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.