Romans 1:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെതന്നെ സ്‍ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലര്‍ത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷന്‍ പുരുഷനോടു ചേര്‍ന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേര്‍പ്പെടുന്നു. അതിന്‍റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക് അര്‍ഹമായ ശിക്ഷ അവര്‍ സ്വയം വരുത്തിവച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
ഇതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുളള നൈസര്‍ഗ്ഗീക ബന്ധമുപേക്ഷിച്ച് എപ്പോഴും അവര്‍ കാമാഗ്നിയില്‍ എരിഞ്ഞ് പരസ്പരാസക്തി പുലര്‍ത്തി. പുരുഷന്മാര്‍ പരസ്പരം ലജ്ജാകരമായ വേഴ്ചകളില്‍ ഏര്‍പ്പെട്ടു. അവരുടെ ദുഷ്പ്രവൃത്തികള്‍ക്കുളള ശിക്ഷ സ്വയം ഏറ്റുവാങ്ങുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
Malayalam 1992 MBSI
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെതന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളില്‍ത്തന്നെ പ്രാപിച്ചു.
Malayalam Bible POC-ML 2013
അതുപോലെ പുരുഷന്‍മാര്‍ സ്‌ത്രീകളുമായുള്ള സ്വാഭാവികബന്‌ധം ഉപേക്‌ഷിക്കുകയും പരസ്‌പരാസക്‌തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്‌ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്‌ഷ അവര്‍ക്കു ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.