Romans 1:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവര്‍ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാന്‍ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു.
Malayalam (ERV) WBTC Bible
ദൈവത്തെക്കുറിച്ച് സത്യസന്ധമായ അറിവുണ്ടായരിക്കണമെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് അവര്‍ ചിന്തിച്ചില്ല. അതുകൊണ്ട് ദൈവം അവരെ തളളുകയും അവരുടേതായ വ്യര്‍ത്ഥചിന്തകളില്‍ മുഴുകാന്‍ കൈവെടിയുകയും ചെയ്തു. അങ്ങനെ അവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
Malayalam 1992 MBSI
ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
Malayalam Bible POC-ML 2013
ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു.