Romans 1:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവര്‍ കഠിനമായി വെറുക്കുന്നു. അവര്‍ ഗര്‍വിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവര്‍ത്തിക്കുന്നതിനു നൂതനമായ വഴികള്‍ അവര്‍ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവര്‍ അനുസരിക്കുന്നില്ല.
Malayalam (ERV) WBTC Bible
അവര്‍ പരദൂഷണവും കുശുകുശുപ്പും നടത്തി. അവര്‍ ദൈവവിരോധികളും ധിക്കാരികളും ദുരഭിമാനികളും ആത്മപ്രശംസ നടത്തുന്നവരുമായി ദുഷ്ടത ചെയ്യാനുളള വഴികള്‍ കണ്ടെത്തി. മാതാപിതാക്കളെ അനുസരിക്കാത്തവരായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
Malayalam 1992 MBSI
കുരളക്കാര്‍, ഏഷണിക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠൂരന്മാര്‍, ഗര്‍വ്വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്പിക്കുന്നവര്‍, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുരളക്കാര്‍, ഏഷണിക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠുരന്മാര്‍, ഗര്‍വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്പിക്കുന്നവര്‍, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍, ബുദ്ധിഹീനര്‍,
Malayalam Bible POC-ML 2013
അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും