Romans 1:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യനെന്ന നിലയില്‍ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാല്‍ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തില്‍നിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചുളളതാണ് ആ സുവിശേഷം. ദാവീദിന്‍റെ കുടുംബത്തിലാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ ജനിച്ചത്. പക്ഷേ യേശു ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവിലൂടെ സ്പഷ്ടമാക്കി. മരണത്തില്‍നിന്നും ഉയര്‍ത്തിയ ശക്തിമത്തായ പ്രവര്‍ത്തനം വഴി, അവന്‍ ദൈവപുത്രനാണെന്നു വെളിവായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Malayalam 1992 MBSI
നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Malayalam Bible POC-ML 2013
മരിച്ചവരില്‍നിന്നുള്ള ഉത്‌ഥാനം വഴി വിശു ദ്‌ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്‌തിയില്‍ ദൈവപുത്രനായി നിശ്‌ചയിക്കപ്പെട്ടവനുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.