Romans 1:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്‍റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവം ക്രിസ്തുവിലൂടെ, ഒരു അപ്പൊസ്തലന്‍റെ ജോലിയെനിക്കു നല്‍കി. സകല രാജൃങ്ങളിലുമുളള ജനങ്ങളെ ദൈവവിശ്വാസത്തിലേക്കും ദൈവവിധേയത്തിലേക്കും നയിക്കാന്‍വേണ്ടിയാണ് ദൈവം എന്നെ ജോലി ഏല്പിച്ചത്. ഞാനാകട്ടെ ക്രിസ്തുവിനുവേണ്ടി ഈ പ്രവൃത്തി ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
Malayalam 1992 MBSI
ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രന്‍ എന്നു ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേല്ക്കയാല്‍ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവപുത്രന്‍ എന്നു ശക്തിയോടെ നിര്‍ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ
Malayalam Bible POC-ML 2013
അവന്‍െറ നാമത്തെപ്രതി, വിശ്വാസത്തിന്‍െറ വിധേയത്വം സകല ജാതികളുടെയിടയിലും ഉളവാകേണ്ടതിന്, ഞങ്ങള്‍ കൃപയും അപ്പസ്‌തോലസ്‌ഥാനവും പ്രാപിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്.