Romans 10:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, എന്‍റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാന്‍ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു!
Malayalam (ERV) WBTC Bible
സഹോദരന്മാരേ, എന്‍റെ മനസ്സിലെ ആഗ്രഹവും പ്രാര്‍ത്ഥനയും യെഹൂദരും രക്ഷിക്കപ്പെടട്ടെ എന്നാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
Malayalam 1992 MBSI
സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവര്‍ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, അവർ രക്ഷിയ്ക്കപ്പെടണം എന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവര്‍ക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
Malayalam Bible POC-ML 2013
സഹോദരരേ, എന്‍െറ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്‍െറ പ്രാര്‍ഥനയും അവര്‍ രക്‌ഷിക്കപ്പെടണം എന്നതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു.