Romans 10:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കര്‍ത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു.
Malayalam (ERV) WBTC Bible
യെഹൂദനും അല്ലാത്തവനും തമ്മില്‍ അന്തരം ഇല്ലാത്തതു കൊണ്ടാണ് “ഒരുവനും” എന്നു ‘തിരുവെഴുത്ത്’ പറയുന്നത്. അതെ കര്‍ത്താവുതന്നെയാണ്, ഏവരുടെയും കര്‍ത്താവ്. തന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും കര്‍ത്താവ് ഏറെ സമൃദ്ധികള്‍ ചൊരിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
Malayalam 1992 MBSI
യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവ് ഒരുവന്‍തന്നെ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്കുവാന്‍ തക്കവണ്ണം സമ്പന്നന്‍ ആകുന്നു.
Malayalam Bible POC-ML 2013
യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്‍െറ സമ്പത്തു വര്‍ഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു.