Romans 10:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തെ സംബന്ധിച്ച കാര്യങ്ങളില്‍ അവര്‍ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാര്‍ഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.
Malayalam (ERV) WBTC Bible
ദൈവീകകാര്യത്തില്‍ ശക്തമായ അഭിലാഷമുളളവരാണ് യെഹൂദര്‍ എന്നെനിക്കു പറയാന്‍ കഴിയും. പക്ഷെ അത് ഉചിതമായ വിജ്ഞാനത്തില്‍ അധിഷ്ഠിതമായുളളതല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.
Malayalam 1992 MBSI
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പരിജ്ഞാനപ്രകാരം അല്ലെങ്കിലും ദൈവത്തിനുവേണ്ടി എരിവുള്ളവർ എന്നു ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച് എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കു സാക്ഷ്യം പറയുന്നു.
Malayalam Bible POC-ML 2013
അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്‌ഷ്‌ണതയുണ്ടെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു; ആ തീക്‌ഷ്‌ണത ശരിയായ അറിവിന്‍െറ അടിസ്‌ഥാനത്തിലല്ലെന്നേയുള്ളൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല.