Romans 10:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെശയ്യാ പ്രവാചകനാകട്ടെ, എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ആരായാത്തവര്‍ക്കു ഞാന്‍ പ്രത്യക്ഷനായി എന്നു പറയുവാന്‍ ധൈര്യപ്പെടുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിനുവേണ്ടി ഇതു പറയാന്‍ തക്ക ധീരനാണ് യെശയ്യാവ്: “എന്നെ അന്വേഷിക്കാത്തവരെന്നെ കണ്ടെത്തി. എന്നെ ചോദിക്കാത്തവര്‍ക്കു ഞാന്‍ സ്വയം വെളിപ്പെടുത്തി.” യെശയ്യാവ് 65:1
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
Malayalam 1992 MBSI
യിസ്രായേലിനെക്കുറിച്ചോ“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈനീട്ടി” എന്നു അവന്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കു ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
Malayalam Bible POC-ML 2013
ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക്‌ ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാന്‍ എന്‍െറ കരങ്ങള്‍ നീട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെ യെശയ്യാവും ധൈര്യപൂർവം പറയുന്നു: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ആവശ്യപ്പെടാത്തവർക്കു ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി.”