Romans 10:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഇസ്രായേലിനെക്കുറിച്ച് പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: “എന്നെ അനുസരിക്കാത്തവരും എന്നോട് എതിര്‍ക്കുന്നവരുമായ ജനത്തെ സ്വീകരിക്കുവാന്‍ ഞാന്‍ ഇടവിടാതെ കൈനീട്ടി.”
Malayalam (ERV) WBTC Bible
ജാതികളെപ്പറ്റിയാണ് ദൈവം യെശയ്യാവിലൂടെ ഇങ്ങനെ പറഞ്ഞത്. യെഹൂദരെപ്പറ്റി അദ്ദേഹം പറഞ്ഞു, “ദിവസം മുഴുവന്‍ അവര്‍ക്കായി ഞാന്‍ കാത്തിരുന്നു. എന്നാല്‍ എന്നെ അനുസരിക്കാനും പിന്തുടരാനും അവര്‍ വിസ്സമ്മതിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിനേക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടി” എന്ന് അവന്‍ പറയുന്നു.
Malayalam Bible POC-ML 2013
ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇസ്രായേലിനെക്കുറിച്ചാകട്ടെ, “അനുസരണകെട്ടവരും നിഷേധികളുമായ ജനങ്ങളിലേക്കു ഞാൻ ദിവസംമുഴുവനും കൈനീട്ടി” എന്നാണ് അദ്ദേഹം പറയുന്നത്.